Main Centers
International Centers
India
USA
Sadhguru Quotes
FILTERS:
SORT BY:
Clear All
നമുക്ക് എന്ത് നൈപുണ്യവും, കഴിവുകളും, പ്രതിഭയും ഉണ്ടെങ്കിലും - സന്തുലിതാവസ്ഥ ഉണ്ടെങ്കിൽ മാത്രമേ അതെല്ലാം അർത്ഥവത്താകൂ.
ധ്യാനലിംഗം, ഒരു സമ്പൂർണ്ണ ഊർജ്ജ ശരീരമുള്ള പരമമായ ജീവനെ പോലെയാണ്. ശിവൻ തന്നെയാണ് അവിടെയിരിക്കുന്നത്.
ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളിൽ യോഗ വിസ്മയകരമാംവിധം ഫലവത്താണ്. ഒരേയൊരു കാര്യം, നിങ്ങളത് ചെയ്യണം എന്നതാണ്.
നിങ്ങൾ ജീവിതത്തിൽ മുൻപോട്ട് പോവുകയാണോ എന്നറിയാൻ, ഇന്ന് നിങ്ങൾ ഇന്നലത്തെക്കാൾ അല്പമെങ്കിലും സന്തോഷവാനാണോ എന്ന് നോക്കിയാൽ മതി.
നിങ്ങൾ ഇപ്പോൾ എവിടെയാണെന്ന് നിങ്ങൾക്കു പൂർണ്ണ വ്യക്തതയുണ്ടാകുമ്പോൾ, അനുഭവത്തിന്റെ അടുത്ത തലം നിങ്ങൾക്കായി താനേ തുറക്കും.
ആളുകൾ വിജയിക്കുന്നത് കഠിനപ്രയത്നം ചെയ്യുന്നത് കൊണ്ടാകണമെന്നില്ല, മറിച്ച് അവർ അത് ഫലവത്താകുന്ന രീതിയിൽ ചെയ്യുന്നതുകൊണ്ടാണ്.
നിങ്ങൾക്ക് നിങ്ങളുടെ മനസ്സിലും വികാരങ്ങളിലും ശരീരത്തിലും ആവശ്യമുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞാൽ, നിങ്ങളുടെ ആരോഗ്യവും സന്തോഷവും ക്ഷേമവും താനെ സംഭവിച്ചുകൊള്ളും.
നിങ്ങളുടെ പരിമിതികളെ മറികടക്കുക എന്നത് നിങ്ങളുടെ ഇഷ്ടങ്ങളുടെ പരിമിതികൾക്കുള്ളിൽ ജീവിക്കുന്നതിനേക്കാൾ വളരെ പ്രധാനമാണ്.
ജീവിതത്തിന്റെ വിരോധാഭാസം ഇതാണ്: നിങ്ങൾക്ക് എണ്ണമില്ലാത്ത നുണകൾ സൃഷ്ടിക്കാം, പക്ഷേ സത്യം ഒന്നേയുള്ളൂ.
ആവശ്യത്തിന് ശ്രദ്ധ നൽകിയാൽ, ഏതൊരു കാര്യത്തിലും പ്രാവീണ്യം നേടാൻ കഴിയും.
നിങ്ങൾക്ക് ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ ഉൾക്കാഴ്ച വേണമെന്നുണ്ടെങ്കിൽ, മറ്റുള്ളവർക്കു നിങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്ക് നിങ്ങൾ ഒരർത്ഥവും നൽകരുത്.
ദുഷ്കരമായ സമയങ്ങളിൽ നിങ്ങൾക്ക് ഉള്ളിൽ കൃപയോടെ കടന്നുപോകാൻ കഴിയുമെങ്കിൽ മാത്രമേ, നമ്മൾ നേരിടുന്ന ഓരോ സാഹചര്യവും നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ഒരു അവസരമാണെന്ന് നിങ്ങൾ അറിയൂ.