Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
മാനസിക സമ്മർദ്ദം ഒരു പ്രത്യേക സാഹചര്യത്തിന്റെ അനന്തരഫലമല്ല - നിങ്ങളുടെ സ്വന്തം സംവിധാനത്തെ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മയുടെ ഫലമാണത്.
അസൂയയുടെ അടിസ്ഥാനം നിങ്ങൾക്ക് അനുഭവപ്പെടുന്ന അപര്യാപ്തതയാണ്. നിങ്ങൾ ശരിക്കും ആനന്ദത്തിലാണെങ്കിൽ, നിങ്ങൾക്ക് ആരോടും അസൂയ ഉണ്ടാകില്ല.
നിങ്ങൾ എങ്ങനെയാണെന്ന് സാഹചര്യങ്ങൾ തീരുമാനിക്കാതിരിക്കുകയും, സാഹചര്യങ്ങൾ എങ്ങനെയാണെന്ന് നിങ്ങൾ തീരുമാനിക്കുകയും ചെയ്യുമ്പോൾ, അതാണ് വിജയം.
നിങ്ങൾ തീരുമാനിച്ചാൽ, ഈ നിമിഷം നിങ്ങൾക്ക് സന്തോഷവാനാകാം. ആ തീരുമാനം നിങ്ങൾ എടുക്കണമെന്നു മാത്രം.
നമുക്കെല്ലാം പരമാനന്ദത്തിലും ആന്തരിക ക്ഷേമത്തിലും ജീവിക്കാനുള്ള കഴിവുണ്ട് - നമ്മുടെ ഉള്ളിൽ ശരിയായ തരത്തിലുള്ള കാലാവസ്ഥ സൃഷ്ടിച്ചാൽ മാത്രം.
നിങ്ങൾ മർത്യരാണെന്ന് നിരന്തരം ബോധവാന്മാരായാൽ മാത്രമേ നിങ്ങൾക്ക് യഥാർത്ഥത്തിൽ അവബോധമുള്ളവരാകാനും ജീവിതത്തിലെ ഓരോ അംശവും ആസ്വദിക്കാനും സാധിക്കൂ.
ഭൂമാതാവിന്റെ മടിത്തട്ടിൽ, നമ്മൾ പരിപോഷിപ്പിക്കപ്പെടുന്നു. സ്വാഭാവികമായും, നാം അവളോട് ആദരവുള്ളവരായിരിക്കണം.
നിങ്ങളുടെ മനസ്സ് ഒരു തീഗോളം പോലെയാണ്. അതിനെ പരമാവധി പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ അതു സൂര്യനെപ്പോലെയാകും.
Everything that happens in the material world is essentially a certain kind of wave. If you are a good sailor, every wave is a possibility.
നിങ്ങളുടെ ഭാവിയെക്കുറിച്ചോർത്ത് വിഷമിക്കേണ്ട. നിങ്ങളുടെ വർത്തമാനകാലം നന്നായി ചെയ്യുക, ഭാവി താനേ വിടർന്നു വരും.
എന്നെ സംബന്ധിച്ചിടത്തോളം, ജീവിതം നിങ്ങൾ എന്ത് ചെയ്യുന്നു എന്നതിലല്ല. നിങ്ങൾ അത് എങ്ങനെ ചെയ്യുന്നു എന്നതിലാണ്.
നിങ്ങൾ എന്തു ചെയ്യുമ്പോഴും ശ്രദ്ധിക്കുക, അതു നിങ്ങൾക്കായി മാത്രമാണോ അതോ എല്ലാവരുടെയും ക്ഷേമത്തിനാണോ എന്ന്. ഇത് നല്ലതും ചീത്തയുമായ കർമ്മങ്ങളെക്കുറിച്ചുള്ള ഏതൊരു ആശയക്കുഴപ്പത്തെയും പരിഹരിക്കുന്നു.