കർമ്മത്തിന്റെ ഉറവിടം
കർമ്മം പ്രവൃത്തിയെക്കുറിച്ചല്ല, മറിച്ച് പ്രവൃത്തിക്ക് പിന്നിലെ ഇച്ഛയെക്കുറിച്ചാണെന്ന് സദ്ഗുരു വിശദീകരിക്കുന്നു. ഒരു സാഹചര്യത്തിൽ ആവശ്യാനുസരണം നമ്മൾ പ്രവർത്തിച്ചാൽ, അതിൽ കർമ്മം ഉൾപ്പെടുന്നില്ല. കൂടുതൽ വായിക്കൂ.

Q: ചോദ്യം: സദ്ഗുരു, ജീവിതത്തിൽ കയ്പേറിയ അനുഭവങ്ങൾ ഉണ്ടെങ്കിൽ, അത് നമ്മുടെ മുൻകാല ചെയ്തികളാലാണ് എന്ന് അങ്ങ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഭാവിയിൽ ദു:ഖം ഒഴിവാക്കാൻ ഇന്ന് ഞങ്ങൾ എത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യണം?
നിങ്ങൾ എന്നോട് അല്പം തുറന്ന മനസ്സുള്ളവരാണെങ്കിൽ, നിങ്ങളുടെ ഇച്ഛ ഇല്ലാതാകുന്നു, അപ്പോൾ നിങ്ങൾ ആവശ്യമുള്ളത് മാത്രം ചെയ്യുന്നു. അതാണ് അവബോധം അർത്ഥമാക്കുന്നത്; അവിടെ ഇച്ഛയില്ല. ഇച്ഛയില്ലാത്തിടത്ത് കർമ്മമില്ല. ഉൾക്കൊള്ളുക എന്നാൽ നിങ്ങൾ ആവശ്യമുള്ളത് മാത്രം ചെയ്യുന്നു എന്നാണ്. പരിധികളില്ലാത്ത ഉത്തരവാദിത്തം എന്നാൽ നിങ്ങൾക്ക് പ്രത്യേകിച്ച് ഒരു ഇച്ഛയില്ല എന്നാണ്. ഓരോ സാഹചര്യത്തിലും, നിങ്ങളുടെ അവബോധത്തിനനുസരിച്ച് ആവശ്യമെന്ന് കാണുന്ന കാര്യങ്ങൾ നിങ്ങളുടെ കഴിവിനനുസരിച്ച് നിങ്ങൾ ചെയ്യുന്നു. നിങ്ങളുടെ ഇച്ഛയുടെ ശക്തിയാണ് കർമ്മത്തെ കെട്ടിപ്പടുക്കുന്നത്; ആ ഇച്ഛ നല്ലതാണോ മോശമാണോ എന്നത് പ്രസക്തമല്ല.
ആളുകൾ എന്നോട് ഈ ചോദ്യം വീണ്ടും വീണ്ടും ചോദിക്കാറുണ്ട്, "താങ്കളുടെ ദൗത്യം എന്താണ്?" എന്ന്. "എനിക്ക് ഒരു ദൗത്യവുമില്ല, ഞാൻ വെറുതെ കറങ്ങിനടക്കുകയാണ്" എന്ന് ഞാൻ പറയുമ്പോൾ അവർ കരുതുന്നത് ഞാൻ തമാശ പറയുന്നുവെന്നാണ്. ഈ ഭൂമിയിൽ ജീവിക്കുന്നതിനെക്കുറിച്ച് എനിക്ക് പറയാൻ കഴിയുന്ന ഏറ്റവും ആഴമേറിയ പ്രസ്താവന ഇതാണെന്ന് അവർക്ക് മനസ്സിലാകുന്നില്ല. പ്രത്യേകിച്ച് ഒരു ഇച്ഛയില്ലാതെ ആവശ്യമുള്ളത് ചെയ്യുക, അത്രമാത്രം. അപ്പോൾ, നിങ്ങൾ എന്തിലൂടെ കടന്നുപോയാലും, കർമ്മമില്ല. എന്താണോ ആവശ്യമുള്ളത്, അതാണ് നിങ്ങൾ ചെയ്യുന്നത്. എന്തെങ്കിലും ചെയ്യാനുള്ള നിങ്ങളുടെ ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കർമ്മമുള്ളത്. നിങ്ങൾക്ക് ഒന്നും ചെയ്യാനുള്ള ഉദ്ദേശ്യമില്ല, ആവശ്യമുള്ളത് മാത്രം നിങ്ങൾ ചെയ്യുന്നു - അപ്പോൾ അതിൽ കാർമ്മികമായ ബന്ധനമില്ല. അത് നല്ലതോ ചീത്തയോ അല്ല.